അരിസോന തടാകത്തിൽ വീണു 3 ഇന്ത്യക്കാർക്കു ദാരുണാന്ത്യം
വാഷിങ്ടൻ : യുഎസിലെ അരിസോനയിൽ വീണു 3 ഇന്ത്യക്കാർക്കു ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്. തണുത്തുറഞ്ഞ വുഡ്സ് കാന്യൻ തടാകത്തിലൂടെ നടക്കുമ്പോൾ തെന്നിവീണായിരുന്നു അപകടം. യൂഎസിൽ അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ ആണ് ഇത്തരം ഒരു ദാരുണാന്ത്യം ഉണ്ടായത് . സൈക്ലോൺ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്റെ പിടിയിൽ യൂഎസിൽ ഇപ്പോൾ മരണം 65 പിന്നിട്ടിരിക്കുകയാണ് .
