Ultimate magazine theme for WordPress.

21 മത്‌ എംപിഎ യുകെ കോൺഫ്രൻസ് ഹേവാർഡ്‌സ് ഹീത്തിലെ അർഡിങ്‌ലിയിൽ

യുകെ : യുകെയിലുള്ള മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ യു കെ (MPA UK) യുടെ 21 മത്‌ നാഷണൽ കോൺഫ്രൻസ് 2024 മാർച്ച് 29,30,31 തീയതികളിൽ ഇംഗ്ലണ്ടിലെ ഹേവാർഡ്‌സ് ഹീത്തിലുള്ള അർഡിങ്‌ലിയിൽ വച്ചു നടക്കും. ജൂലൈയിൽ കൂടിയ ലോക്കൽ കമ്മറ്റി മീറ്റിങ്ങിൽ പാസ്റ്റർ റോയ് തോമസിനെ ലോക്കൽ കോഓർഡിനേറ്ററായി തിരഞ്ഞെടുത്തു. യു കെയുടെ വിവിധ ഭാഗങ്ങളിലുള്ള ദൈവസഭകളുടെ സഹകരണത്തോടെ നടക്കുന്ന കോൺഫ്രൻസിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത്.

Sharjah city AG