രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21,411 പുതിയ കോവിഡ് കേസുകൾ
മുബൈ:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21,411 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവൻ കൊവിഡ് കേസുകളുടെ എണ്ണം 4,38,68,476 ആയി ഉയർന്നു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 1,50,100 ആണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 67 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25,997 ആയി. കൊവിഡ് രോഗമുക്തി നിരക്ക് 98.47 ശതമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഒടിരവേളയ്ക്ക് ശേഷം പ്രതിദിന കേസുകൾ 700 കടന്നു.
ഗുജറാത്ത്, ഒഡീഷ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യാപനം കടുക്കുകയാണ്.

Comments are closed.