ചെന്നിത്തല : 2005-ൽ ചെന്നിത്തല ഇരുമത്തൂർ എന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ച പെന്തക്കോസ്ത് ഐക്യവേദി 18-മത് വാർഷികം പാലക്കാട് ഐ.പി.സി കൽക്കണ്ടി ചർച്ചിന്റെ ഗ്രൗണ്ടിൽ ആഗസ്റ്റ് 14,15 തീയതികളിൽ ഐ.പി.സി അട്ടപ്പാടി സെന്ററിന്റെ സഹകരണത്തോടെ നടക്കും.
മുഖ്യപ്രഭാഷകരായി പാസ്റ്റർ.അഭിലാഷ് ബാബു രാജസ്ഥാൻ പാസ്റ്റർ.ജോയി പാറക്കൽ അങ്കമാലി എന്നിവർ ദൈവ വചനം പ്രസംഗിക്കും.
ഈ വാർഷിക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത് ഐ.പി.സി അട്ടപ്പാടി സെന്റർ പാസ്റ്റർ എം.ജി മത്തായി. ഈ വാർഷിക കൺവെൻഷന് നേതൃത്വം കൊടുക്കുന്നത് പെന്തക്കോസ്ത് ഐക്യവേദി ജനറൽ പ്രസിഡന്റ് പാസ്റ്റർ. ജെഫി പി വർഗീസ് അമേരിക്ക,പാസ്റ്റർ സനോജ് എന്നിവർ ആയിരിക്കും.

Comments are closed.