Ultimate magazine theme for WordPress.

17 മത്‌ ഐ എ ജി യൂ കെ & യുറോപ്പിന്റെ കോൺഫ്രൻസ് കവൻട്രിയിൽ

 

യു കെ : 2024 മാർച്ച് 15 മുതൽ 17 വരെ കവൻട്രിയിലെ റെഡ്‌റോസ് അരീനയിൽ വച്ച് നടത്തപ്പെടുന്ന കോൺഫ്രൻസ് ഐ എ ജി യൂ കെ & യൂറോപ്പ് ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത കൺവൻഷൻ പ്രാസംഗികൻ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് മുഖ്യസന്ദേശം നൽകും. ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന വർഷിപ്പ് ലീഡർ ബ്രദർ അനിൽ അടൂർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു. 3 ദിവസങ്ങളിലായി നടക്കുന്ന കോൺഫറൻസിൽ യൗവനക്കാർ, കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക സെക്ഷനും, കൂടാതെ ലേഡീസ് മീറ്റിങ്ങും ഉണ്ടായിരിക്കും. മീറ്റിംഗിന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ ജിജി തോമസ് ചെയർമാനായും, പാസ്റ്റർ ജിനു മാത്യു കോൺഫ്രൻസ് കൺവീനറായും , പാസ്റ്റർ ലിജോ ജോൺ കോൺഫ്രൻസ് കോഓർഡിനേറ്ററായും , ബ്രദർ ലിനോ പി ജോൺ കോൺഫ്രൻസ് ലോക്കൽ കോഓർഡിനേറ്ററായും പ്രവർത്തിച്ചു വരുന്നു.
വാർത്ത : പോൾസൺ ഇടയത്ത്

Leave A Reply

Your email address will not be published.