Official Website

110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയർന്നു’; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0 236

ജനീവ:110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു ലോകാരോഗ്യ സംഘടന ഡയറക്ടര്‍. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതോടെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വൈറസിന്റെ ജനിത ഘടന പരിശോധനയും കുറയുന്നതിനാല്‍ കോവിഡ് വൈറസ് ട്രാക്ക് ചെയ്യാനുള്ള സമയം ഭീഷണിനേരിടുകയാണ്. ഇത് ഒമിക്രോണ്‍ ട്രാക്ക് ചെയ്യുന്നതും ഭാവിയില്‍ ഉയര്‍ന്നു വരുന്ന വേരിയന്റുകളെ വിശകലനം ചെയ്യുന്നതും പ്രയാസമാക്കി തീര്‍ക്കും, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. BA.4, BA.5 എന്നീ വകഭേദങ്ങള്‍ നിരവധി രാജ്യങ്ങള്‍ പടര്‍ന്നു പിടിക്കുകയാണ്. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ 20 ശതമാനം ഉയരുന്നു. ജനസംഖ്യയുടെ 70 ശതമാനം പേരെയെങ്കിലും രാജ്യങ്ങള്‍ വാക്‌സിനേറ്റ് ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.

Comments
Loading...
%d bloggers like this: