അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന റിവൈവൽ പ്രയർ എന്ന തുടർമാന പ്രാർത്ഥന ഇന്ന് നൂറാമത് ദിവസം പിന്നിടുന്നു. 2023 ഒക്ടോബർ ഒന്നിന് രാവിലെ ആറ് മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ആരംഭിച്ച പ്രാർത്ഥന നിലയ്ക്കാതെ തുടരുകയാണ്.
ഇന്ന് രാത്രി ഇന്ത്യൻ സമയം രാത്രി എട്ട് മുതൽ പത്ത് വരെ നടക്കുന്ന പ്രത്യേക സ്തോത്ര പ്രാർത്ഥനയിൽ സംഗീതാരാധന, മദ്ധ്യസ്ഥപ്രാർത്ഥന, അനുഭവങ്ങൾ പങ്കുവയ്ക്കൽ, സന്ദേശം തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. സഭാ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ മുഖ്യപ്രഭാഷണം നടത്തും.
തിരുവനന്തപുരം വ്ലാത്താങ്കര എ. ജി. ഗായകസംഘം ആരാധന നയിക്കും. പ്രാർത്ഥനാപങ്കാളികൾ അനുഭവം പങ്കുവയ്ക്കും. പ്രയർ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികളായ പാസ്റ്റേഴ്സ് ജോമോൻ കുരുവിള, മനോജ് വർഗീസ്, കുമാർദാസ്, കെ. സി. കുര്യാക്കോസ്, എം. ജെ. ക്രിസ്റ്റഫർ എന്നിവർ നേതൃത്വം നല്കും.

Comments are closed.