Official Website

പാസ്റ്റർ ഷാജു ജോസഫ് (52) നിത്യതയിൽ

0 414

തൃശൂർ: ഫെയ്ത്ത് ഫെലോഷിപ്പ് സഭാ ശുശ്രൂഷകനും പ്രയ്സ് മെലഡീസ് ഡയറക്ടറും ക്രിസ്ത്യൻ മ്യുസിഷ്യൻസ് ഫെലോഷിപ്പിൻ്റെ പിആർഒയും ആയ പാസ്റ്റർ ഷാജു ജോസഫ് (52) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ഓക്സിജൻ്റെ അളവ് വളരെ കുറവാകുകയും ദിവസങ്ങളായി വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. നവം.21 ന് ഞായറാഴ്ച ദൗതീക ശരീരം വൈകിട്ട് 5 ന് ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും. പിറ്റെ ദിവസം നവം. 22 തിങ്കളാഴ്ച രാവിലെ 10 മുതൽ 1 വരെ ഭവനത്തിലെ (കുട്ടനെല്ലൂർ ലെസോണ അവന്യൂ) ശുശ്രൂഷകൾക്കു ശേഷം പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ സംസ്കരിക്കും. പരേതനായ ജോസഫ് എബ്രഹാമിൻ്റെയും അന്നമ്മ ജോസഫിൻ്റെയും മകനാണ്.

ഭാര്യ: ലിസ് ഷാജു.
മക്കൾ: ക്രിസ് ജെഫ് ഷാജു, ക്യാൻ്റസ് ആനി ഷാജു.

Comments
Loading...
%d bloggers like this: