ഓൺലൈൻ ആരാധനക്ക് ശേഷം നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോകും വഴി മുംബൈ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് മലയാളം ചാപ്റ്റർ സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ രാജൻ ചെറിയാൻ (62 വയസ്സ് ) ജനുവരി 31 ഞാറാഴ്ച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഓൺലൈൻ ആരാധനക്ക് ശേഷം പാസ്റ്റർ നിത്യതയിൽ ചേർക്കപ്പെട്ടു.
ഓൺലൈൻ ആരാധനക്ക് ശേഷം പാസ്റ്റർ നിത്യതയിൽ ചേർക്കപ്പെട്ടു.
മുംബൈ: ഓൺലൈൻ ആരാധനക്ക് ശേഷം നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടു പോകും വഴി മുംബൈ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് മലയാളം ചാപ്റ്റർ സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ രാജൻ ചെറിയാൻ (62 വയസ്സ് ) ജനുവരി 31 ഞാറാഴ്ച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഏകദേശം മൂന്നു ദശകത്തോളമായി മുംബൈയിലുള്ള ന്യൂ ലൈഫ് മലയാളം ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുകയും കുർള, വസായി, ഡോംബിവിലി എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കയും ചെയ്ത കർത്തൃ ദാസനാണ് പാസ്റ്റർ രാജൻ ചെറിയാൻ. മുംബൈയിലെ മലയാളി സഭകൾക്ക് വളരെ സുപരിചിതനായ ഇദ്ദേഹം പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്വദേശിയാണ്. ഭാര്യ: ബെൻസി. മകൻ: ബെഞ്ചി. മരുമകൾ: ബിൻസി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
