Official Website

ശ്രീമതി ലീന മാത്യു അമേരിക്കയിൽ നിര്യാതയായി

ശ്രീമതി ലീന മാത്യു അമേരിക്കയിൽ നിര്യാതയായി

0 211

ശ്രീമതി ലീന മാത്യു അമേരിക്കയിൽ നിര്യാതയായി

ന്യൂയോർക്ക് : ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ന്യൂയോർക്ക് പോലീസ് ഡിപ്പാർട്മെന്റ് ഡീറ്റെക്റ്റീവ് ശ്രീ ബിജു മാത്യുവിന്റെ ഭാര്യയും, റാന്നി സ്വദേശികളായ ശ്രീ എബ്രഹാം താന്നിക്കൾ – ലിസമ്മ എബ്രഹാം ദംമ്പദികളുടെ മകളുമായ ശ്രീമതി ലീന മാത്യു (37 വയസ്സ്) ന്യൂയോർക്കിൽ നിര്യാതയായി. പ്ലെയിൻവ്യൂ ഹോസ്പിറ്റിലിൽ ഫാർമസിസിസ്റ്റായി  ജോലി ചെയ്ത് വരികയായിരുന്നു. കുറച്ച് നാളുകളായി രോഗബാധിധയായിരുന്നു. മക്കൾ : എവ്‌ലിൻ, മാദലിൻ, എവ്റി. സഹോദരങ്ങൾ : ലിജു ,ലിജി (ഇരുവരും ന്യൂയോർക്ക്).

പൊതുദർശനം ഡിസംബർ 27 ഞാറാഴ്ച്ച വൈകിട്ട് 4 മണി മുതൽ 8 മണി വരെ PARK FUNERAL CHAPEL 2175, JERICHO TURNPIKE, NEW HYDE PARK NEWYORK, NY 11040 വച്ച് നടക്കും.

സംസ്കാര ശ്രുശൂഷ ഡിസംബർ 28 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് എപ്പിഫനി മാർത്തോമാ ചർച്ച് 103-10, 104th St, OZONE PARK, NY 11417 ൽ വച്ച് നടക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: