Official Website

പ്രാർത്ഥനയ്ക്ക്

പ്രാർത്ഥനയ്ക്ക്

0 1,384

പ്രാർത്ഥനയ്ക്ക്

അടൂർ : കഴിഞ്ഞ 30-ൽ പരം വർഷങ്ങളായി ക്രിസ്തീയ സംഗീത ശുശ്രൂഷ രംഗത്ത് നിറസാന്നിധ്യമായ ബ്രദർ സാമുവൽ ജോർജ്ജ് (കുഞ്ഞുമോൻ – ശാലേം വോയ്സ്, പത്തനാപുരം) ഇക്കഴിഞ്ഞ ജനുവരി 25-ാം തീയതി ഒരു അപകടത്തിൽ പെടുകയുണ്ടായി. കുമ്പനാടു നിന്നും പത്തനാപുരത്തേക്കുള്ള യാത്രാമദ്ധ്യേ ഓമല്ലൂരിൽ വച്ച് താൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടർന്നുള്ള വീഴ്ചയിൽ തൻ്റെ ഇടതുകാൽമുട്ടിന് സാരമായ പരിക്കേൽക്കുകയും അടൂർ ഗവൺമെൻ്റ് ആശുപത്രിയിൽ അഡ്മിറ്റാകുകയും ചെയ്തു.

ഈ വരുന്ന ഫെബ്രുവരി 1-ന് താൻ ഒരു മേജർ സർജറിയ്ക്ക് വിധേയനാകുന്നു. ഓപ്പറേഷൻ വിജയമാകേണ്ടതിനും വേഗം തന്നെ സൗഖ്യമായി കർതൃശുശ്രൂഷയിൽ അത്യധികം ശക്തിയോടെ പ്രയോജനപ്പെടുകയും ചെയ്യേണ്ടതിന് ദൈവജനം പ്രാർത്ഥിക്കണമെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9744204341 / 8349372481

Comments
Loading...
%d bloggers like this: