വടക്കേ അമേരിക്കയിലെ മരുഭൂമിയിലുടനീളം നിഗൂഢമായ ഒരു അസുഖം പടരുകയാണ്. ‘സോംബി ഡീർ ഡിസീസ്’ എന്ന് വിളിക്കപ്പെടുന്ന ഈ രോഗം ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്‌സിലും കാനഡയുടെ ചില ഭാഗങ്ങളിലും കുറഞ്ഞത് 33 സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മാനുകളുടെ പെരുമാറ്റത്തെയും രൂപത്തെയും ബാധിക്കുന്ന വിചിത്ര രോഗമാണ് ക്രോണിക് വേസ്റ്റിംഗ് ഡിസീസ് അഥവാ സോംബി ഡീർ ഡിസീസ്.യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ സമീപം ചത്ത നിലയിൽ കാണപ്പെട്ട മാനിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) 33 സംസ്ഥാനങ്ങളിലും നാല് കനേഡിയൻ പ്രവിശ്യകളിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
