Ultimate magazine theme for WordPress.

അടൂർ സൗത്തിൽ വൈപിഇ – സണ്ടേസ്കൂൾ താലന്ത് പരിശോധന

അടൂർ : ചർച്ച് ഓഫ് ഗോഡ് അടൂർ സൗത്ത് സെന്റെറിന്റെ താലന്ത് പരിശോധനയിൽ വൈപിഇ വിഭാഗത്തിൽ ഒന്നാം സ്ഥാനം മുളവന സഭയും രണ്ടാം സ്ഥാനം വെസ്റ്റ് കല്ലട സഭയും കരസ്ഥമാക്കി. ഐത്തോട്ടുവ സഭാംഗം ഹെപ്സൺ സജുവാണ് വൈപിഇ വ്യക്തിഗത ചാമ്പ്യൻ.

സൺഡേ സ്കൂളിൽ വിഭാഗത്തിൽ വെസ്റ്റ് കല്ലട സഭ ഒന്നാം സ്ഥാനവും
ഐത്തോട്ടുവാ സഭ രണ്ടാം സ്ഥാനവും നേടി. മുളവന സഭാംഗം അലീന തോമസാണ് സണ്ടേസ്കൂൾ വിഭാഗത്തിൽ ചാമ്പ്യനായത്.

പാസ്റ്റർ സണ്ണി എബ്രഹാം പ്രാർത്ഥിച്ചാരംഭിച്ച താലന്ത് പരിശോധനയിൽ വൈപിഇ ഓർഗനൈസർ പാ. വിനോദ് ജോർജ്ജ്, പാസ്റ്റർമാരായ കെ എ വർഗ്ഗീസ് , ഷിബു മാമച്ചൻ , ചെറിയാൻ ചാക്കോ, വൈപിഇ കൊട്ടാരക്കര സോണൽ സെക്രട്ടറി പാസ്റ്റർ ജിബിൻ ജോൺസൺ,പാ. കെ രാജു , സണ്ടേസ്കൂൾ സെക്രട്ടറി ബ്രദർ സുതൻ കല്ലട തുടങ്ങിയവർ നേതൃത്വം നൽകി.

 

വാർത്ത: സുതൻ കല്ലട

Sharjah city AG

Comments are closed.