Ultimate magazine theme for WordPress.

വൈ പി ഇ & സൺ‌ഡേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ്

കോട്ടയം : ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ വൈ പി ഇ & സൺ‌ഡേസ്കൂൾ സ്റ്റേറ്റ് ക്യാമ്പ് ഒക്ടോബർ 22, 23, 24 തീയതികളിൽ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി ബഥേൽ ക്യാമ്പ് സെന്ററിൽ നടക്കും. 22 ഞയർ 5:30 പ്രാർത്ഥിച്ച് ആരംഭിക്കുന്ന പൊതുസമ്മേളനം സണ്ടേസ്ക്കൂൾ സ്റ്റേറ്റ് പ്രസിഡന്റെ പാസ്റ്റർ: വി. സി സിജു ഉദ്ഘാടനം ചെയ്യും. പ്രയർ സെൽ ഡയറക്ടർ പാസ്റ്റർ :ജോസഫ് തോമസ് അദ്യക്ഷത വഹിക്കും. അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പ് റവ എൻ പി കൊച്ചുമോൻ കുമരകം, വൈ പി ഇ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ : ജെബു കുറ്റപ്പുഴ, റവ. സണ്ണി താഴാമ്പള്ളം യു എസ് എ, റവ : കെ എസ് ശാമുവേൽ എ ജി ,പാസ്റ്റർ :കെ .കെ ജോൺസൺ, പാസ്റ്റർ അനിഷ് പി എം, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ സുനിൽ ചാക്കോ, പാസ്റ്റർ അജോയ് ജോസഫ്, ബ്രദർ. പീറ്റർ സി തോമസ്സ് എന്നിവർ ദൈവവചനം പ്രസംഗിക്കും. തുടർന്ന് 23, 24 തീയതികളിൽ മത്സരപരിപാടികൾ നടക്കും. പ്രശസ്ത ക്രൈസ്തവ ഗായകനും, ഗാന രചയിതാവും ആയ പാസ്റ്റർ : അനിൽ അടൂർ ആരാധനകൾക്ക് നേതൃത്വം നൽകും. 24 ന് വൈകിട്ട് സമാപന സമ്മേളനത്തിലെ സമ്മാനദാനത്തോടെ ക്യാമ്പ് പര്യവസാനിക്കും.

Sharjah city AG