കൊല്ലം :ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ വൈപിസിഎ കൊല്ലം സെന്റെർ അംഗത്വ ക്യാമ്പയിൻ ആരംഭിച്ചു. മെമ്പർഷിപ്പ് കാർഡ് പരവൂരിൽ വെച്ച് ആദ്യ കോപ്പി വൈപിസിഎയെ സ്റ്റേറ്റ് മീഡിയ ഡയറക്ടർ മോൻസി തോമസ് പ്രകാശനം ചെയ്തു. സെന്റെർ സെക്രട്ടറി പാസ്റ്റർ സെബാസ്റ്റർ കെ എം പ്രാർത്ഥിക്കുകയും , സെന്റെർ ശ്രുശ്രൂഷകൻ പാസ്റ്റർ ലിജോ ജോസഫ് തടിയൂർ, വൈ പി സി എ പ്രസിഡന്റ് ഷിജു രാജ്, ആക്ടിങ്ങ് പ്രസിഡന്റ് ആഷ്ലി ബെൻസ് , വൈസ് പ്രസിഡന്റ് സൈജു, സെക്രട്ടറി സുധിൻ ബാബു, ജോ : സെക്രട്ടറി ഷീന ബൈജു , ട്രഷറാർ ഡെറിക് , കോഡിനേറ്റർ ഏയ്ഞ്ചൽ, ഫേബ ലിജോ ,മിഷൻ എബിൻ ബാബു,
മീഡിയ എബി ബൈജു , പബ്ലിസിറ്റി ആൽബി ബാബു, തുടങ്ങിയവർ
നേതൃത്വം വഹിച്ചു.സുവിശേഷ പ്രവർത്തനം, വ്യക്തികളുടെ ഡേറ്റാ ശേഖരണം , രക്തദാനം , ചാരിറ്റി പ്രവർത്തനം തുടങ്ങിയവ ലക്ഷ്യം വെച്ചും , പ്രവർത്തന വിശാലതയ്ക്ക് വേണ്ടിയും നൂറു രൂപയാണ് അംഗത്വഫീസ്. ഇതിൽ നിന്ന് ലഭിക്കുന്ന 15 ശതമാനം സ്റ്റേറ്റ് കമ്മിറ്റിയിലേക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്.
