തിരുവല്ല: ലൈഫ്ലൈറ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഹെബ്രോൻ ഗോസ്പൽ തിയോളജിക്കൽ സെമിനാരി കടപ്ര, നിരണം യുവജനങ്ങൾക്കും യൂത്ത് ലീഡേഴ്സിനും വേണ്ടി 3 ദിവസത്തെ ട്രെയിനിംഗ് പ്രോഗ്രാം നടത്തുന്നു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെയാണ് ട്രെയിനിംഗ്. പാസ്റ്റർമാരായ റോയി മാത്യു (ബാംഗ്ലൂർ), ബിജു തങ്കച്ചൻ (ന്യൂഡൽഹി), ഡാനിയേൽ യോഹന്നാൻ (കേരള), ബിജു തങ്കച്ചൻ (കേരള) എന്നിവർ ക്ലാസ്സുകൾ നയിക്കും.
യുവാക്കളെ ക്രിസ്തുവിൽ സജ്ജരാക്കുകയും ശക്തികരിക്കയും ചെയ്യണം എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയതാണ്പാഠ്യപദ്ധതി.ബാംഗ്ലൂർ കേന്ദ്രമാക്കി കഴിഞ്ഞ ഏഴിൽ പരം വർഷങ്ങളായി യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണ് ലൈഫ് ലൈറ്റ് മിനിസ്ട്രിസ്.
യുവജനങ്ങളുടെ സ്വഭാവരൂപീകരണത്തിനും, വ്യക്തിത്വ വികസനത്തിനും ആത്മീയ നവോത്ഥാനത്തിനും വേണ്ടി ഒരുക്കിയിരിക്കുന്ന ക്രമീകൃതമായ സിലബസുകൾ, വർക്ക് ബുക്കുകൾ, വർക്ക് ഷോപ്പുകൾ ഗെയിമുകൾ ക്രാഫ്റ്റ് വർക്കുകൾ ആക്ടിവിറ്റികൾ വീഡിയോ പ്രസന്റേഷൻസ് തുടങ്ങി തികച്ചും യുവജനങ്ങൾക്ക് ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ദൈവവചന അടിസ്ഥാനത്തിലുള്ള ഈ പ്രോഗ്രാമുകൾ ലൈഫ് ലൈറ്റ് മിനിസ്ട്രീസിന്റെ മാത്രം പ്രത്യേകതകളാണ്. യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നതിനും അവരെ ശക്തിപ്പെടുത്തുന്നതിനും ശക്തന്മാരായ യൂത്ത് ലീഡേഴ്സിനെ വാർത്തെടുക്കുന്നതിനും ഉതകുന്ന ഒരു ശുശ്രൂഷയാണ് ലൈഫ്ലൈറ്റ് ചെയ്തുവരുന്നത്.
