റോം : മാര്‍പാപ്പയായി ചുമതലയേറ്റ ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പുറപ്പെട്ടു. ഇന്തൊനീഷ്യ, പാപുവ ന്യൂഗിനി, കിഴക്കന്‍ തൈമൂര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് 87കാരനായ മാര്‍പാപ്പ സന്ദര്‍ശിക്കുന്നത്. 13 വരെ തുടരുന്ന സന്ദര്‍ശനത്തില്‍ മുപ്പത്തിരണ്ടായിരത്തി എണ്ണൂറ്റിപതിനാല് കിലോമീറ്റര്‍ സഞ്ചരിക്കും. വിവിധമതനേതാക്കളും ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന മാര്‍പാപ്പ ജക്കാര്‍ത്തയില്‍ സര്‍വമത സമ്മേളനത്തിലും പങ്കെടുക്കും.

Comments are closed.