കോട്ടയം : PYPA കോട്ടയം സൗത്ത് സെന്ററിന്റെ നേതൃത്വത്തിൽ യൂത്ത് റിട്രീറ്റ് ’23, ആഗസ്റ്റ് 28-29 വരെ കോട്ടയം ഐപിസി തിയോളോജിക്കൽ സെമിനാരിയിൽ നടക്കും. ‘ക്രിസ്തുവിൽ വസിക്കുക’ എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. പാ. ജോയി ഫിലിപ്പ് (ഐപിസി കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ) ഉത്‌ഘാടനം ചെയ്യുന്ന റിട്രീറ്റിൽ പാസ്റ്റർമാരായ ടോംസ് ഡാനിയേൽ, ആശേർ ജോൺ, കെ. ജെ. തോമസ്, ഡോ. സന്ദീപ് കരുനാഗപ്പള്ളി, എബി എബ്രഹാം എന്നിവർ ക്ലാസുകൾ നയിക്കും. ഷാരോൺ വർഗീസ്, ഗ്ലാഡ്സൻ ശാസ്താംകോട്ട, ജേസൺ ബ്രതെഴ്സ് എന്നിവർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
പാ. സുധീർ വർഗീസ്, പാ. ജേക്കബ് വർഗീസ്, പാ. ജിബു മാത്യു, ഫെന്നി സാം ജോൺ, ഗ്രേസൺ സൈമൺ എന്നിവർ റിട്രീറ്റിന് നേതൃത്വം നൽകും.
