Ultimate magazine theme for WordPress.

അങ്കമാലിയിൽ യുവജന ക്യാമ്പ് – ഡിവൈൻ ടച്ച് ഇന്ന് ആരംഭിക്കും

എറണാകുളം: അങ്കമാലി ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ചതുർദിന യുവജന ക്യാമ്പ് – ഡിവൈൻ ടച്ച് ഇന്ന് വൈകിട്ട് മൂന്നിന് അങ്കമാലി കൺവെൻഷൻ സെന്ററിൽ ആരംഭിക്കും ഓൺലൈനിൽ രജിസ്റ്റർ ചെയ്ത മൂന്നൂറ് പേർക്കാണ് പ്രവേശനം.

പാസ്റ്റർ വർഗീസ് ബേബിയും സംഘവും നേതൃത്വം നൽകുന്ന ക്യാമ്പിൽ 15 മുതൽ 35 വരെ പ്രായമുള്ളവരാകും പങ്കെടുക്കുന്നത്.പാസ്റ്റർ എം കെ സക്കറിയ, ബ്രദർ കെ ബി രാജൻ, ബ്രദർ ജോയി കടുക്കോയിക്കൽ എന്നിവർ നേതൃത്വം നൽകും. ഐസിപിഎഫ് മുൻ കോർഡിനേറ്റർ പാ. ബിജു ജേക്കബും ക്ലാസുകൾ നയിക്കും.

മിഷൻ ചലഞ്ച്, ബൈബിൾ ധ്യാനം, സംഗീത ആരാധന, ടീനേജ് ഇഷ്യുസ്, പ്രെയർ സെക്ഷൻ എന്നിങ്ങനെ വിവിധ സെക്ഷനുകളായി നടക്കുന്ന ക്യാമ്പിൽ ഇന്നത്തെ യുവതലമുറ നേരിടുന്ന വെല്ലുവിളികളെ ആസ്പദമാക്കി വിവിധ ക്ലാസുകളും പരിശുദ്ധാത്മാഭിഷേകത്തിനും കൃപാവരങ്ങൾക്കും പ്രത്യേകം പ്രാർത്ഥനകളും ഉണ്ടാകും.

Sharjah city AG
Leave A Reply

Your email address will not be published.