Ultimate magazine theme for WordPress.

പി വൈ പി എ എറണാകുളം സെൻറർ ഒരുക്കുന്ന യുവജന ക്യാമ്പ് -അബ്ലെയ്സ് Ablaze – 2023

അംഗമാലി:പി വൈ പി എ എറണാകുളം സെൻറർ ഒരുക്കുന്ന യുവജന ക്യാമ്പ് (അബ്ലെയ്സ് Ablaze – 2023) ആഗസ്റ്റ് 27 മുതൽ 31 വരെ അംഗമാലി എ.സി.സി ക്യാമ്പ് സെൻ്ററിൽ നടക്കും
27 വൈകുന്നേരം സെൻറർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും വിവിധ സെഷനുകളിൽ പാസ്റ്റർമാരായ അനീഷ് കൊല്ലം ,തോമസ് വിളമ്പുകണ്ടം ,ഡോക്ടർ ഫേബിൾ ,പാസ്റ്റർ.റിജു കെ.ജോസഫ് ,ഷാർളെറ്റ്പാസ്റ്റർ മാത്യു, ബ്രദർ .റോയ് തോമസ്, തുടങ്ങിയവർ ശുശ്രൂഷിക്കും യുവജനങ്ങൾക്കായി ക്രമീകരിച്ചിരിക്കുന്ന കാത്തിരിപ്പ് യോഗത്തിൽ പാസ്റ്റർ വർഗീസ് ബേബി ശുശ്രൂഷിക്കും സെന്ററിലെ ദൈവദാസന്മാർ അധ്യക്ഷത വഹിക്കും ഇവാ.ഷിജിൻ ഷാ, ഇവാ.റെൻസിങ്ങ് രാജ്, ഡാനി സ്റ്റാൻലി തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ ബെന്നി ജോസഫ് കൺവീനറായി വിപുലമായ കമ്മറ്റി പ്രവർത്തനം നടത്തുന്നു. 500 രുപ നൽകി ഓൺലൈനിൽ
ആദ്യം രജിസ്റ്റർ ചെയ്യുന്ന ഇരുനൂറ് പേർക്കാണ് രജിസ്ട്രേഷൻ നൽകുകയെന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ഷാജി വിരുപ്പിൽ അറിയിച്ചു

Sharjah city AG