ന്യൂഡൽഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് യമുനാ നദി കരകവിഞ്ഞൊഴുകിയതോടെ രാജ്യതലസ്ഥാനമായ ഡൽഹി വെള്ളപ്പൊക്ക ദുരിതത്തിൽ. റെക്കോർഡ് നിലയിലേക്ക് ഉയർന്ന നദിയിലെ ജലനിരപ്പ് സമീപ പ്രദേശങ്ങളെ പൂർണ്ണമായും വെള്ളത്തിനടിയിലാക്കി.
ഇതോടെ പതിനായിരക്കണക്കിന് കുടുംബങ്ങൾ വീടുപേക്ഷിക്കേണ്ടി വന്നു. യമുനാ നദിക്കരയിലെ താഴ്ന്ന പ്രദേശങ്ങളായ മയൂർ വിഹാർ എക്സ്റ്റൻഷൻ, നോയിഡയിലെ സെക്ടർ 167 എന്നിവിടങ്ങളിൽ വെള്ളം കയറി.

Comments are closed.