വിക്ലിഫ് ഇന്ത്യ സുവിശേഷയോഗവും സംഗീതസായഹ്നവും
തൃശൂർ : തൃശ്ശൂരിലെ വിവിധ സഭകളുടെ ആഭിമുഖ്യത്തിൽ വിക്ലിഫ് ഇന്ത്യ നടത്തുന്ന സുവിശേഷയോഗവും സംഗീതസായഹ്നവും ഏപ്രിൽ 23 ഞായറാഴ്ച 5.30 ന് പറവട്ടാനി ഷാരോൺ ചർച്ച് ഹാളിൽ നടക്കും. വിക്ലിഫ് ഇന്ത്യ സി. ഇ. ഒ. ഇവാ. സാം കൊണ്ടാഴി അധ്യക്ഷത വഹിക്കും. ഡോ. ജേക്കബ് മാത്യു ദൈവവചനം പ്രസംഗിക്കും. വിക്ലിഫ് ഇന്ത്യ മുൻ നിര പ്രവർത്തകരായ ജിജി മാത്യു, എബി ചാക്കോ ജോർജ്, സിജോ ചെറിയാൻ, വർഗീസ് ബേബി, സൂരജ് എന്നിവർ പങ്കെടുക്കും. പ്രശസ്ത ഗായകരായ സാംസൺ കോട്ടൂർ, ലിഷ കാതേട്ട്, ജോസ് പൂമല എന്നിവരുടെ നേതൃത്വത്തിൽ ഗോസ്‌പെൽ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. ബൈബിൾ പരിഭാഷകർ ജീവിതാനുഭവങ്ങൾ പങ്കുവെയ്ക്കും. വിക്ലിഫ് ഇന്ത്യാ കേരളാ കോർഡിനേറ്റർ ടോണി. ഡി. ചെവൂക്കാരൻ, പാസ്റ്റർമാരായ ബിജു ജോസഫ്, ബെൻ റോജർ, സി. വി.ലാസർ, എ. സി. ജോസ്, ബ്രദർ. എം. സി. ജോർജ് എന്നിവർ നേതൃത്വം നൽകും.
