Ultimate magazine theme for WordPress.

ഡോ. ബ്ലസ്സൻ മേമന നയിക്കുന്ന ആരാധന സന്ധ്യ ഷാർജ വർഷിപ്പ് സെന്ററിൽ

 

 

ഷാർജ: യു.പി.എഫ് യുഎഇയുടെ ആഭിമുഖ്യത്തിൽ ആരാധനാ സന്ധ്യ- റിട്ടേൺ 2023 ഷാർജ വർഷിപ്പ് സെൻ്ററിൽ നടക്കും. നവംബർ 16-ന് വൈകിട്ട് 07:30 മുതൽ ഷാർജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിലാണ് പരിപാടി. അന്ത്യകാല അഭിഷേകത്താൽ ദൈവകരങ്ങളിൽ ഉപയോഗിക്കപ്പെടുന്ന കർത്തൃദാസൻ ഡോ. ബ്ലസ്സൻ മേമന ശുശ്രൂഷിക്കും.

ആരാധനയും പ്രാർത്ഥനയും ദൈവീക ആലോചനകളും നിറഞ്ഞു നിൽക്കുന്ന ആത്മീക വിരുന്ന് ദൈവമക്കൾക്ക് അവിസ്മരണീയമായ അനുഭവമായിരിക്കുമെന്ന് സംഘടകർ പറഞ്ഞു. പരിശുദ്ധത്മാ സ്നാനം, വിവിധ കൃപാവരങ്ങൾ എന്നിവ പ്രാപ്യമാക്കുവാൻ ഏവരും പ്രാത്ഥനാപൂർവ്വം പങ്കെടുക്കണമെന്നും സംഘടകർ കൂട്ടിച്ചേർത്തു.

റിട്ടേൺ 2023ൽ പങ്കെടുക്കാൻ യുഎഇയിലുളള വിശ്വാസികളെ കുടുംബസഹിതമാണ് യു.പി.എഫ് സ്വാഗതം ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്- ബ്രദർ തോമസ് വർഗീസ് 055 494 9504 ബ്രദർ സന്തോഷ്‌ ഈപ്പൻ 050 657 6490

Sharjah city AG
Leave A Reply

Your email address will not be published.