മധ്യപ്രദേശിൽ അമ്പതിലധികം ഭവനസഭകൾക്ക് ആരാധനാവിലക്ക്; ദി ക്രിസ്ത്യൻ പോസ്റ്റ് റിപ്പോർട്ട്
മധ്യപ്രദേശ് സംസ്ഥാനത്ത് അമ്പതിലധികം ഭവന സഭകൾക്ക് ആരാധനാവിലക്ക് ഏർപ്പെടുത്തിയതായി ദി ക്രിസ്ത്യൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ജില്ലയിലെ ആരാധനാകേന്ദ്രങ്ങൾക്ക് അനുമതി നിഷേധിച്ചുകൊണ്ട് സബ് ഡിവിഷണൽ ഓഫീസറുടെ സർക്കുലർ മെഗ്നാഗർ ,താൻ ഡ്ല ബ്ലോക്കുകളിലെ പോലീസ് സ്റ്റേഷനുകൾക്ക് നൽകി. ഇവിടെയുള്ള ഭവനസഭകൾക്ക് പ്രാദേശിക മജിസ്ട്രേറ്റിൻ്റെ അനുമതി ഇല്ലാതെ ഇനി ആരാധനയ്ക്കുള്ള കൂടിവരവുകൾ സാധ്യമല്ല.വിശ്വഹിന്ദുപരിഷത്തിൻ്റെ ആവശ്യപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്. ക്രിസ്ത്യാനികൾക്ക് മതചടങ്ങുകൾ നടത്താൻ അനുവാദം നല്കില്ലെന്ന് അവർ പറഞ്ഞതായി ഇൻറർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചെയ്തു
