ഇന്ത്യാന : ലോകത്തിലെ അറിയപ്പെടുന്ന സാത്താനിക് ടാറ്റൂ ആർട്ടിസ്റ്റുകളിൽ ഒരാളായി പേരെടുത്തിരുന്ന വ്യക്തിയായിരുന്നു കാറ്റ് വോൺ ഡി. അവളുടെ കറുത്ത മുടിയും, പച്ചകുത്തിയ ശരീരവും, അസാമാന്യ കഴിവും ടെലിവിഷൻ ചാനലുകളിൽ നല്ല ഒരു സംരംഭകയും, റെക്കോർഡിംഗ് ആർട്ടിസ്റ്റും ആയി അവളെ മാറ്റിയിരുന്നു. എന്നാൽ മന്ത്രവാദവും നിഗൂഢവിദ്യയും ഉപേക്ഷിച്ചുകൊണ്ട് കാറ്റ് വോൺ ഡി ഇന്നലെ ഒക്ടോബർ 4-ന്, ക്രിസ്തുവിനെ ജലത്തിൽ സാക്ഷീകരിച്ചു. പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റ് ജീവിതത്തിന്റെ ഒരു പുതിയ അധ്യായം സ്വീകരിച്ചു, ക്രിസ്തുവിനെ സാക്ഷീകരിക്കുന്ന വീഡിയോ പരസ്യമായി പങ്കിട്ടു.
നിഗൂഢവിദ്യയിൽ ആഴത്തിൽ ഏർപ്പെട്ടിരുന്ന ഒരാളിൽ ഈ പരിവർത്തനത്തിന് പ്രേരിപ്പിച്ചതെന്താണ്? സെവൻത് ഡേ അഡ്വെൻറിസ്റ്റ് കുടുംബത്തിൽ വളർന്ന കാറ്റ് വോൺ ഡി, തന്റെ കൗമാര കാലഘട്ടത്തിൽ തന്റെ ക്രിസ്ത്യൻ വേരുകളിൽ നിന്ന് വ്യതിചലിച്ചു, നിഗൂഢതയുടെയും മന്ത്രവാദത്തിന്റെയും ലോകത്ത് സ്വയം മുഴുകി. എന്നാൽ യേശുക്രിസ്തുവുമായുള്ള പുതുക്കിയ ഒരു ബന്ധത്തിന് പ്രതിജ്ഞാബദ്ധതയോടെ, ക്രിസ്തുവിലേക്കുള്ള അവളുടെ തിരിച്ചുവരവിന്റെ പ്രതീകമായി ഇന്നലെ ഒക്ടോബർ 4-ന് സ്നാനമേൽക്കാനുള്ള നിർണായക തീരുമാനം കാറ്റ് എടുത്തു. മിയാമി ഇങ്ക്, എൽഎ ഇങ്ക് തുടങ്ങിയ റിയാലിറ്റി ടിവി ഷോകളിലെ ശ്രദ്ധേയായിരുന്ന കാറ്റ് വോൺ ഡി ഒരു പരിവർത്തനാത്മക ആത്മീയ യാത്ര ആരംഭിച്ചു. മന്ത്രവാദത്തോടുള്ള അവളുടെ മുൻകാല പ്രവർത്തങ്ങളിൽ നിന്ന് അവൾ ക്രിസ്തുവിനെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നതിലേക്ക് മാറിയത് ശ്രദ്ധേയമാണ്.
ഇന്ത്യാന പള്ളിയിൽ നടന്ന ഹൃദയസ്പർശിയായ സ്നാനം കാറ്റ് വോൺ ഡിയുടെ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചുറ്റുംനിന്ന് കണ്ടു. സ്നാനമേല്കുന്നതിനായി 41 വയസുകാരിയായ കാറ്റ് വോൺ വെള്ളവസ്ത്രം ധരിച്ചെത്തി, “കാതറിൻ വോൺ ഡ്രാചെൻബെർഗ്, ഞാൻ നിന്നെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുന്നു,” വെള്ളത്തിൽ മുങ്ങുന്നതിന് മുമ്പ് പാസ്റ്ററുടെ ശബ്ദം പ്രതിധ്വനിച്ചു. അവൾ വെള്ളത്തിൽ സ്നാനം ഏറ്റപ്പോൾ എല്ലാവരും പുഞ്ചിരിച്ചു കരഘോഷങ്ങളോടെ കുടുംബാങ്ങഗങ്ങൾ അവളെ സ്വീകരിച്ചു.
