Ultimate magazine theme for WordPress.

അബുദാബിയിൽ നേഴ്സ് ആകാൻ ഇനി മുതൽ പ്രവർത്തി പരിചയം വേണ്ട

നേഴ്‌സുമർക്ക് ഗോൾഡൻ വിസ നൽകിയതിന് പിന്നാലെയാണ് ഈ വലിയ മാറ്റത്തിന് യു.എ. ഇ. തുടക്കം കുറിക്കുന്നത്

യൂഎഇ: അബുദാബിയിൽ നേഴ്സ് ആകാൻ ഇനിമുതൽ തൊഴിലിൽ മുൻകാല പരിചയം അവശ്യമില്ലെന്ന് വാർത്തയുമായി അബുദാബി ഹെൽത് അതോറിറ്റി ഓഫ് ഡിപ്പാർട്മെൻറ് (ഹാദ്) . ഇതുവരെയും യു.എ. ഇ. യിൽ നേഴ്സ് ആയി പോകണമെങ്കിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും, എഴുത്തു പരീക്ഷ പാസ്സാകുകയും വേണമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ വംശജർക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദ സർട്ടിഫിക്കറ്റും നേഴ്‌സിങ് കൗൺസിലിംഗിന്റെ രജിസ്‌ട്രേഷനും ഗുഡ് സ്റ്റാന്റിങ്ങും മതിയാകും .നേഴ്‌സുമർക്ക് ഗോൾഡൻ വിസ നൽകിയതിന് പിന്നാലെയാണ് ഈ വലിയ മാറ്റത്തിന് യു.എ. ഇ. തുടക്കം കുറിക്കുന്നത്. ഇപ്പോൾ നിയമം അബുദാബിയിൽ മാത്രാണ് വന്നിരിക്കുന്നത്. താമസിക്കാതെ യൂഎഇ മുഴുവനായും നിയമം വന്നേക്കും

Sharjah city AG