Ultimate magazine theme for WordPress.

ക്രിസ്ത്യാനികൾ എന്ന പേരിൽ സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി

ആഫ്രിക്ക : ക്രിസ്ത്യാനികൾ എന്ന പേരിൽ പത്ത് സ്ത്രീകളെ താക്കൊണ്ടുപോയി കൂട്ടബലാബത്സംഗത്തിനിരയാക്കി. തെക്കൻ കടുന സംസ്ഥാനത്തിലെ അങ്‌വാൻ അകു ഗ്രാമത്തിലെ സ്ത്രീകളെയാണ് തട്ടികൊണ്ട് പോയത്.ക്രിസ്ത്യൻ സമൂഹങ്ങളെ പൂർണ്ണമായും നശിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് നൈജീരിയയിലെ ചില ഭാഗങ്ങളിൽ സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നു. കഴിഞ്ഞ ദിവസം ആയുധധാരികളായ തീവ്രവാദികൾ ഗ്രാമത്തിന്റെ പല ഇടങ്ങളിൽനിന്നായി പത്ത് യുവതികളെ മോചനദ്രവ്യത്തിനായി തട്ടിയകണ്ടപോയി, എന്നാൽ സ്ത്രീകൾ ക്രിസ്ത്യാനികൾ ആണെന്നറിഞ്ഞു അവരെ പീഡിപ്പിക്കുയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടപ്പോൾ സ്ത്രീകൾ ദരിദ്ര കുടുംബ പശ്ചാലാത്തിൽ ഉള്ളവരാണെന്നു മനസിലാക്കിയ തീവ്രവാദികൾ പീഡനത്തിന് ശേഷം സ്ത്രീകളെ അവരുടെ ഗ്രാമത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ക്രിസ്ത്യൻ കുടുംബങ്ങളിലെ പുരുഷന്മാരെ കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ സ്ത്രീകളെ ഉപദ്രവിച്ച് ക്രിസ്ത്യൻ സമൂഹം ഇല്ലാതെയാക്കാൻ ആണ് തീവ്രവാദികൾ ശ്രമിക്കുന്നത് . വിശ്വാസത്തിന്റെ പേരിൽ ക്രിസ്ത്യാനികൾ ഏറ്റവും മോശമായ പീഡനം അനുഭവിക്കുന്ന രാജ്യമാണ് ആഫ്രിക്ക, അതിൽ നൈജീരിയയിൽ കുറഞ്ഞത് 4,650 ക്രിസ്ത്യാനികൾ വിശ്വാസവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ കൊല്ലപ്പെടുകയും 2,510 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.

Sharjah city AG