Ultimate magazine theme for WordPress.

വൈദികനെ നിരന്തരം ശല്യം ചെയ്തു; ബ്രിട്ടനിൽ യുവതിക്ക് കോടതി വിലക്ക്

ലണ്ടൻ: വെസ്റ്റ് കോൺവാളിലെ സെന്റ് ജസ്റ്റ്-ഇൻ-പെൻവിത്ത് ഇടവക വികാരിയായ റവ. കാർസ്റ്റൺ വെഡ്‌ജ്‌വുഡിനെ ദീർഘകാലമായി ശല്യം ചെയ്ത കേസിൽ യുവതിക്ക് കോടതി ഏഴ് വർഷത്തെ വിലക്കേർപ്പെടുത്തി. കേ ക കാർപെന്റെർ എന്ന സ്ത്രീക്കെതിരെയാണ് ട്രൂറോ ക്രൗൺ കോടതി ഉത്തരവിട്ടത്.

വർഷങ്ങളായി വൈദികന് അസമയങ്ങളിൽ ഇമെയിലുകൾ അയച്ചും മീറ്റിംഗുകൾക്കായി നിരന്തരം നിർബന്ധിച്ചും ഇവർ ശല്യം ചെയ്തിരുന്നതായി കോടതി കണ്ടെത്തി. ആദ്യം സഭയുടെ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ വൈദികൻ ഇവരെ പ്രോത്സാഹിപ്പിച്ചെങ്കിലും പിന്നീട് ഇത് അസഹനീയമായ രീതിയിലേക്ക് മാറുകയായിരുന്നു. 2024 ജൂണിൽ വൈദികന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കാർപെന്ററെ തടയാൻ അദ്ദേഹത്തിന് ശാരീരികമായി ഇടപെടേണ്ടി വന്നു. തടഞ്ഞിട്ടും പിന്മാറാത്തതിനെ തുടർന്ന് കാലുപയോഗിച്ച് തള്ളിമാറ്റേണ്ടി വന്നതായി വൈദികൻ കോടതിയിൽ മൊഴി നൽകി. യുവതിക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയില്ലെങ്കിലും ഏഴ് വർഷത്തേക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Sharjah city AG

Comments are closed.