Ultimate magazine theme for WordPress.

കരിയംപ്ലാവിൽ ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നും

കരിയംപ്ലാവ് : ഡബ്ല്യുഎംഇ സൺഡേ സ്കൂൾ മിനിസ്ട്രിയുടെ അനുമോദന സമ്മേളനവും സംഗീത വിരുന്നും നാളെ (ഞായറാഴ്ച്ച)  ഉച്ചകഴിഞ്ഞ് രണ്ടിന് കരിയംപ്ളാവ് സെൻട്രൽ ചർച്ചിൽ നടക്കും.

സൺഡേ സ്കൂൾ സ്റ്റേറ്റ് തല പരീക്ഷയിലെ റാങ്ക് ജേതാക്കളേയും പത്ത്, പ്ലസ് ടൂ ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും സഭാ പ്ലാറ്റിനം ജൂബിലി കൺവൻഷനിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയുമാണ് അനുമോദിക്കുന്നത്.

റാന്നി നിയോജക മണ്ഡലം എംഎൽഎ അഡ്വ. പ്രമോദ് നാരായണൻ മുഖ്യാതിഥിയായിരിക്കും. സഭാദേശിയ ചെയർമാൻ റവ. ഡോ. ഒ എം രാജുക്കുട്ടി അനുഗ്രഹ പ്രഭാഷണം നടത്തും. സൺഡേ സ്കൂൾ സ്റ്റേറ്റ് ഡയറക്ടർ അസി. പ്രഫ. ഷാനോ പി രാജിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന മീറ്റിംഗിൽ സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ സുബിൻ എം.കെ സ്വാഗതം അറിയിക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയിംസ് വി ഫിലിപ്പ് ലേഡിസ് ഫെലോഷിപ്പ് ചെയർപേഴ്സൺ സിസ്റ്റർ സൂസൻ രാജുക്കുട്ടി യൂത്ത് ഫെലോഷിപ്പ് സ്റ്റേറ്റ് ഡയറക്ടർ പ്രഫ. ഡോ. എം.കെ സുരേഷ് ഓഫീസ് സെക്രട്ടറി പാസ്റ്റർ സി.പി . ഐസക് യൂത്ത് ഫെലോഷിപ്പ് സ്റ്റേറ്റ് സെക്രട്ടറി ഇവാ. ജേക്കബ് മാത്യൂ ലേഡിസ് ഫെലോഷിപ്പ് സ്റ്റേറ്റ് സെക്രട്ടറി മദർ കുഞ്ഞുമോൾ തോമസ് എന്നിവർ ആശംസകൾ അറിയിക്കും.

പത്തനംതിട്ട ഹെവൻലി വോയിസ്, വാഴൂർ സെഹിയോൻ വോയ്സ്, എഴുമറ്റൂർ തെഹില്ലിം വോയ്സ് എന്നിവർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും

Sharjah city AG

Comments are closed.