കെ ഫോണ്‍ ജൂണ്‍ ആദ്യമോടെ ജില്ലയില്‍ 2500 ബിപിഎല്‍ കുടുംബത്തിന് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും
തിരുവന്തപുരം :ജൂണ്‍ ആദ്യമോടെ ജില്ലയില്‍ 2500 ബിപിഎല്‍ കുടുംബത്തിന് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ നെറ്റ് സൗകര്യം വീടുകളില്‍ ലഭിക്കുക. ഓരോ മണ്ഡലത്തില്‍നിന്നും 500 ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് ലഭിക്കുക. കെ ഫോണ്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന ജോലികള്‍ ജില്ലയില്‍ അതിവേഗം നടന്നു വരുന്നു.
കോവിഡ് കാലത്ത് പ്രവര്‍ത്തനം മെല്ലെയായെങ്കിലും ജൂണ്‍ ആദ്യവാരത്തോടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളിലും ആശുപത്രികളിലും അക്ഷയകേന്ദ്രങ്ങളിലുമടക്കം അതിവേഗത്തിലുള്ള നെറ്റ് സൗകര്യം ലഭ്യമാക്കാനാണ് ശ്രമം.സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നതിലും വളരെ കുറഞ്ഞ നിരക്കിലും കൂടുതല്‍ വേഗത്തിലുമാകും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കുന്ന കെ ഫോണ്‍ വഴി നെറ്റ് സൗകര്യം ലഭ്യമാകുക.
