കാലിഫോർണിയ : സാക്രമെൻ്റോയിൽ നിന്ന് 70 മൈൽ (110 കിലോമീറ്റർ) വടക്ക്, ബട്ട് കൗണ്ടിയിലെ ഒറോവിൽ നഗരത്തിന് സമീപം ചൊവ്വാഴ്ചയാണ് കാട്ടു തീ പടർന്നത്. ഒറോവില്ലിൽ ചൊവ്വാഴ്ച രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഒഴിപ്പിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
തീപിടിത്ത ഫലമായി ഉണ്ടായ നാശത്തെക്കുറിച്ച് ഉടനടി റിപ്പോർട്ട് ലഭിച്ചിട്ടില്ല. തീപിടിത്തത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണ്. അഗ്നിശമന പ്രവർത്തകർ തീ നിയന്ത്രണ വിധേയമാക്കുകയാണ്. ചില താമസക്കാരെ ഉടൻ വീട്ടിലേക്ക് മടങ്ങാൻ അനുവദിക്കുമെന്ന് ഒറോവിൽ മേയർ ഡേവിഡ് പിറ്റ്മാൻ പറഞ്ഞു.
