വെസ്റ്റ് നൈല്‍ പനി;ആശങ്കപ്പെടേണ്ട സാഹചര്യമില്ല ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തൃശ്ശൂർ: തൃശൂരിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം. ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് . വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി . ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനം നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കി. തൃശൂർ പുത്തൂർ ആശാരിക്കോട് സ്വദേശി ജോബി (47 ) ആണ് വെസ്റ്റ് നൈൽ പനി ബാധിച്ച് മരിച്ചത്.
