കൊച്ചി : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള കത്തോലിക്കാ മെത്രാൻ സമിതി സംസ്ഥാന സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതിയുടെ ലോഗോ പ്രകാശനം നടന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ലോഗോ പ്രകാശനം ചെയ്തു.
‘വേവ്സ്’ (വയനാട് ആൻ്റ് വിലങ്ങാട് എസ്റ്റാബ്ലിഷ്‌മെന്റ്സ് ആന്റ് സപ്പോർട്ട്സ് ) എന്നതാണ് തീം. ഫാ. ജേക്കബ് മാവുങ്കൽ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആൻ്റണി, അഡ്വ. വി. ബി. ബിനു എന്നിവർ സംബന്ധിച്ചു.

Comments are closed.