Ultimate magazine theme for WordPress.

സൗദി അറേബ്യയിൽ നാളെ മുതൽ താപനില 0° സെൽഷ്യസ് വരെ കുറയുമെന്ന് മുന്നറിയിപ്പ്

ജിദ്ദ : ഡിസംബർ 28 മുതൽ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം. തബുക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, മദീന മേഖലയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് തണുത്ത കാലാവസ്ഥ കൂടുതലും അനുഭവപ്പെടുക.

ജനുവരി 3 വരെ സമാന കാലാവസ്‌ഥ തുടരും. അതേസമയം ശീതകാലത്തിൻ്റെ ആരംഭം മുതൽ വരുന്ന ആഴ്ചയിൽ രാജ്യത്തിന്റെ പ്രദേശങ്ങൾ ഏറ്റവും ശക്തമായ ശീത തരംഗത്തിന് വിധേയമാകുമെന്ന റിപ്പോർട്ടുകൾ നാഷനൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വക്‌താവ്‌ ഹുസൈൻ അൽ ഖഹ്‌താനി നിഷേധിച്ചു.

Sharjah city AG

Comments are closed.