ഇന്തോനേഷ്യ : ഇന്തോനേഷ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ ഒരു കത്തോലിക്കാ കന്യാസ്ത്രീ ഉൾപ്പെടെ പത്തുപേർ മരിച്ചു. ഫ്ലോറസ് ദ്വീപിലെ മൗണ്ട് ലെവോടോബി ലാകി-ലാകി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്നിപർവത സ്ഫോടനത്തിൽ, 6,500 അടി ഉയരത്തിൽ ചാരം ഉയർന്നിരുന്നു. ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളും സ്ഫോടനത്തിൽ തകർന്നു.
യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, വുലാങ്കിതാങ്ങിലെ ബോറുവിലെ കോൺവെൻ്റിലെ മദർ സുപ്പീരിയർ സി. നിക്കോലിൻ പാഡ്‌ജോ ആണ് സ്ഫോടനത്തിൽ മരിച്ചത്. ഹോളി സ്പിരിറ്റിൻ്റെ (എസ്. എസ്. പി. എസ്.) മിഷനറി സന്യാസിനിയായിരുന്നു മരിച്ച സിസ്റ്റർ. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് മറ്റൊരു കന്യാസ്ത്രീയെ കാണാതായി. സ്ഫോടനത്തിൽ ഇവരുടെ കോൺവെൻ്റ് പൂർണ്ണമായും തകർന്നു.