സമുദ്രത്തിനടിയില്‍ അഗ്നപര്‍വ്വത സ്‌ഫോടനം, ടോംഗോയില്‍ സുനാമി
ജപ്പാനിലും റഷ്യയിലും യുഎസ് തീരങ്ങളിലും സുനാമി മുന്നറിയിപ്പ്
മോസ്‌കോ :സമുദ്രത്തിനടിയിലുണ്ടായ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് സുനാമി രൂപപ്പെട്ടു. പസഫിക് ദ്വീപ സമുദ്രമായ ടോംഗയിലാണ് സുനാമി രൂപപ്പെട്ടത്. തുടര്‍നന് തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തമായ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
ടോംഗയിലെ ഫൊന്‍വാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. 30 വര്‍ഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്. വെള്ളിയാഴ്ചയാണ് ആദ്യ സ്ഫോടനമുണ്ടായത്. പിന്നീട് ശനിയാഴ്ച ഏഴുമടങ്ങ് ശക്തിയോടെ അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചതായി ടോംഗ ജിയോളജിക്കല്‍ സര്‍വീസസ് അറിയിച്ചു.
ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീടുകളിലേക്ക് തിരമാലകള്‍ അടിച്ചുകയറുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ദ്വീപിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അയല്‍രാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരങ്ങള്‍, ടാസ്മാനിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള കടല്‍ത്തീരത്ത് സുനാമി കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലന്‍ഡ് എംബസിയില്‍നിന്ന് വിവരം ലഭിച്ചതായി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറഞ്ഞു.
വലിയ പാറക്കെട്ടുകളില്‍ വീണ്ട് നിരവധി ബോട്ടുകള്‍ തകര്‍ന്നു. വ്യോമ നിരീക്ഷണം ഉടന്‍ നടത്തുമെന്നും ജസീന്ത അറിയിച്ചു. ആകാശത്ത് നിന്ന് ചെറിയ കല്ലുകളും ചാരവും വീണതിനാല്‍ 1.2 മീറ്റര്‍ ഉയരമുള്ള തിരമാല ടോംഗന്‍ തലസ്ഥാനത്ത് കരയിലേക്ക് അടിച്ചുകയറിയിട്ടുണ്ട്.