Ultimate magazine theme for WordPress.

ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു

ആലപ്പുഴ : ഇന്ന് രാവിലെ മാന്നാർ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസ്സാണ് കത്തിയത്. ആലാ – കോടുകുളഞ്ഞി റോഡിൽ ആലാ ഗവൺമെന്റ് ഹൈസ്കൂളിനു സമീപമായിരുന്നു അപകടം നടന്നത്. ബസിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികളെ പുറത്തിറക്കിയതിനാൽ ആളപായമുണ്ടായില്ല. ബസ് പൂർണമായും കത്തി നശിച്ചു.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ വാഹനത്തിൽ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ട് എന്നും വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Sharjah city AG

Comments are closed.