Ultimate magazine theme for WordPress.

മണിപ്പൂരിൽ വീണ്ടും അക്രമം: ജിരിബാമിൽ ആറ് വീടുകൾക്ക് തീവെച്ചു

ഡൽഹി : മണിപ്പൂരിലെ വംശീയ സംഘർഷം രൂക്ഷമായ ജിരിബാം ജില്ലയിൽ സായുധരായ ഒരു സംഘം തീവ്രവാദികൾ ഒരു ആദിവാസി ഗ്രാമത്തിലെ താമസക്കാരെ ആക്രമിച്ചതിനെത്തുടർന്ന് കുറഞ്ഞത് ആറ് വീടുകൾ അഗ്നിക്കിരയാക്കിയതായി പോലീസ് അറിയിച്ചു.

സൈറോൺഹ്മർ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരം ഒരു സംഘം തീവ്രവാദികൾ വീടുകൾക്ക് തീയിട്ടതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിനിടെ നിരവധി ഗ്രാമവാസികൾ പലായനം ചെയ്തു . അടുത്തുള്ള വനത്തിൽ അഭയം പ്രാപിച്ചു. തീപിടുത്തത്തിൽ കുറഞ്ഞത് ആറ് വീടുകൾക്കെങ്കിലും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ ഗ്രാമത്തിലെ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി കുക്കി-ജോ സംഘടനകൾ അവകാശപ്പെട്ടു. അതേസമയം, മരണ റിപ്പോർട്ട് ജില്ലാ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം മെയ് മുതലാണ് മണിപ്പൂരിൽ വർഗീയ കലാപം രൂക്ഷമായത്. കലാപത്തിൽ ഇരുന്നൂറിലധികം പേർ മരിച്ചു. മേയ് മൂന്നിന് മൈതേയ് സമുദായത്തിൻ്റെ പട്ടികവർഗ (എസ്ടി) പദവി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.

 

 

 

വാർത്ത:പാസ്റ്റർ. ഫ്രെഡി കൂർഗ്

Sharjah city AG

Comments are closed.