Ultimate magazine theme for WordPress.

ചത്തീസ്ഗഡിൽ ഗോത്ര ക്രിസ്ത്യാനികൾക്ക് നേരെ ആക്രമണം

ചത്തീസ്ഗഡ്: കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ഛത്തീസ്ഗഡിലെ തെക്കൻ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷത്തിനിടയിൽ, 50 ലധികം വരുന്ന ആളുൾ 100 ഓളം വരുന്ന ക്രിസ്ത്യാനികളുടെ ഒരു സമുദായത്തെ ആക്രമിക്കുകയും ഒരു യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി 27 പേർക്ക് പരിക്കേൽക്കുകയും അനേകർ ഭവനങ്ങൾ വിട്ടുപോകയും ചെയ്തുവെന്ന് പീഡന നിരീക്ഷണ കേന്ദ്രങ്ങൾ പറയുന്നു. ഈ നവംബർ 24 ന് തെക്കൻ ഛത്തീസ്ഗഡിലെ സുക്മാ ജില്ലയിലെ സിംഗവാരം ഗ്രാമത്തിൽ ക്രിസ്തുമസ് സീസൺ ആചരിക്കാനും അവരുടെ സമുദായത്തിൽ ഒരു കുട്ടിയുടെ ജനനം ആഘോഷിക്കാനും യോഗം ചേർന്ന് മണിക്കൂറുകൾ കഴിഞ്ഞ് അർദ്ധരാത്രിക്ക് ശേഷമാണ് ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടത് എന്ന് യു.കെ. ആസ്ഥാനമായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് റിപ്പോർട്ട് ചെയ്തു.

അതേ ഗോത്രത്തിൽപ്പെട്ട ക്രിസ്ത്യൻ അല്ലാത്ത പുരുഷന്മാരടങ്ങുന്ന ജനക്കൂട്ടം ബൈബിളുകൾ കത്തിക്കുകയും ക്രിസ്ത്യാനികളുടെ മോട്ടോർ സൈക്കിളുകൾ തകർക്കുകയും ചെയ്തുവെന്ന് സി.എസ്.ഡബ്ല്യു പറഞ്ഞു. അക്രമികൾ ക്രിസ്ത്യാനികൾ ഒരു വിദേശ മതം ആചരിച്ചുകൊണ്ട് പ്രാദേശിക സംസ്കാരം നശിപ്പിക്കുകയാണെന്ന് ആരോപിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ പീഡനത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന യുഎസ് ആസ്ഥാനമായുള്ള മോർണിംഗ് സ്റ്റാർ ന്യൂസ്, ആക്രമണകാരികളുടെ കയ്യിൽ മുളങ്കമ്പുകൾ, ഇരുമ്പ് വടികൾ, വില്ലുകൾ, അമ്പുകൾ, ഇരുമ്പ് അരിവാൾ എന്നിവ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. 25 ഓളം സുഹൃത്തുക്കളൾ ഉൾപ്പെടെ ഉറങ്ങിക്കിടന്ന ഒരു വീടിനെയും തൊട്ടടുത്തുള്ള ഒരു ആരാധനാഹാളിനെയും അവർ ആക്രമിച്ചു.“അവർ കുട്ടികളെയും പുറത്ത് ഭക്ഷണം പാചകം ചെയ്യുന്ന സ്ത്രീകളെയും മർദ്ദിച്ചു,” അതിജീവിച്ച 21 കാരനായ ലക്ഷ്മൺ മന്ദവി പറഞ്ഞു. കുട്ടികളെ കൈകൊണ്ടും കാലുകൊണ്ടും അടിച്ചപ്പോൾ മറ്റുള്ളവരെ അമ്പുകളുപയോഗിച്ച് എയ്യുകയും ഇരുമ്പുവടികൊണ്ട് അടിക്കയും ചെയ്തു.” ആക്രമണകാരികളിൽ നാലുപേർ ഒരു മുറിയിൽ കണ്ട ക്രിസ്ത്യൻ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി മന്ദവി പറഞ്ഞു

ഒരു ക്രിസ്ത്യാനിയാകാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ ഓപ്പൺ ഡോർസിന്റെ 2020 വേൾഡ് വാച്ച് ലിസ്റ്റിൽ ഇന്ത്യ പത്താം സ്ഥാനത്താണ്. ഉത്തർപ്രദേശിനും തമിഴ്നാട്ടിനും ശേഷം ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ജീവിക്കാൻ ഏറ്റവും അപകടകരമായ മൂന്നാമത്തെ സംസ്ഥാനമായി ഛത്തീസ്ഗഡ് മാറിയെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. 2020 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 39 പീഡനക്കേസുകൾ സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് 21 ആയിരുന്നു.

Sharjah city AG