വത്തിക്കാൻ : അന്താരാഷ്ട്ര തലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ. ഇറാനുമായും ഗാസയുമായും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കേണ്ടത് രാജ്യങ്ങളുടെയും ആഗോള സമൂഹത്തിന്റെയും നന്മയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് റോമിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
റഷ്യ-ഉക്രൈൻ യുദ്ധത്തിൽ സമാധാനപരമായ പരിഹാരം ഇപ്പോഴും അകലെയാണെങ്കിലും, അനുരഞ്ജനത്തിനും സമാധാനത്തിനുമായുള്ള കത്തോലിക്കാ സഭയുടെ ശ്രമങ്ങൾ തുടരുമെന്ന് കർദിനാൾ പരോളിൻ പറഞ്ഞു. രാഷ്ട്രങ്ങൾ തമ്മിലുള്ള ഭിന്നതകളും ശത്രുതകളും ഇല്ലാതാക്കി അനുരഞ്ജനത്തിന്റെയും സന്ദേശം നൽകുകയാണ് സഭയുടെ പ്രധാന കടമയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശക്തി പ്രകടനങ്ങളിലൂടെയോ ആയുധങ്ങളിലൂടെയോ ലോകത്ത് സ്ഥിരതയും സമാധാനവും കൈവരിക്കാനാകില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. തുറന്ന സംഭാഷണങ്ങളിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും മാത്രമേ ശാശ്വത സമാധാനം സാധ്യമാകൂ എന്ന് ചൂണ്ടിക്കാണിച്ച സഭ, ആഗോളതലത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ രാജ്യങ്ങൾ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു.

Comments are closed.