Ultimate magazine theme for WordPress.

ഗ്രേസ് ക്രിസ്ത്യൻ ചർച്ച് : ഇരുപതാമത് ജനറൽ കൺവെൻഷനും ഗ്രാജുവേഷൻ സർവീസും

കൊല്ലം : ജനറൽ കൺവെൻഷന് ഒപ്പം ഗ്രേസ് ക്രിസ്ത്യൻ ബൈബിൾ കോളേജിന്റെ പതിനാലാമത് ഗ്രാജുവേഷൻ സെർവീസും ഏപ്രിൽ 6 ന് നടത്തപ്പെടുന്നു . ഈ വർഷം ഗ്രേസ് ക്രിസ്ത്യൻ ബൈബിൾ കോളേജിൽ BTh ബാച്ചിൽ നിന്ന് വിജയകരമായി പഠനം പൂർത്തിയാക്കിയ 34 വിദ്യാർത്ഥികൾ ആണ് ഗ്രാജുവേറ്റ് ചെയ്യുന്നത്. ഗ്രേസ് ക്രിസ്ത്യൻ ബൈബിൾ കോളേജിൽ ഈ അധ്യയന വർഷത്തിൽ മുപ്പത്തിയാറോളം വിദ്യാർത്ഥികൾ Mdiv ബാച്ചിലും നാൽപ്പതോളം വിദ്യാർത്ഥികൾ Bth ബാച്ചിലും തങ്ങളുടെ പഠനം വിജയകരമായി തുടരുന്നു (ഓഫ്‌ലൈൻ &ഓൺലൈൻ ).

ദൈവശാസ്ത്ര പഠനത്തിൽ കഴിഞ്ഞ 14 വർഷങ്ങളിൽ പുതിയ ചരിത്രം കുറിക്കുവാൻ ഗ്രേസ് ക്രിസ്ത്യൻ ബൈബിൾ കോളേജിന് കഴിഞ്ഞു എന്നത് കൃതാർത്ഥയോടെ സ്മരിക്കുന്നു. അനേകം വിദ്യാർത്ഥികളെ ദൈവരാജ്യത്തിനു വേണ്ടി ഒരുക്കുക എന്ന അതിശ്രേഷ്ഠമായ ഉദ്യമത്തിന് വരുന്ന വർഷങ്ങളിലും കൂടുതൽ കരുത്തു പകരുക തന്നെ ചെയ്യും. അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
പാസ്റ്റർ സുനിൽ കൊടിത്തോട്ടം (+91 99610 57768)-പ്രിൻസിപ്പാൾ , ഗ്രേസ് ക്രിസ്ത്യൻ കോളേജ്

Leave A Reply

Your email address will not be published.