വി.എസ്.ജോയ് മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ട്
തിരുവനന്തപുരം : കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡണ്ടും കെപിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വ. വി.എസ്.. ജോയി മലപ്പുറം ഡി.സി.സി. പ്രസിഡണ്ടായി നിയമിച്ചു. കെ.പി.സി.സി. അധ്യക്ഷൻ കോൺഗ്രസ് ഹൈക്കമാൻഡിനു സമർപ്പിച്ച ഡി.സി.സി. പ്രസിഡണ്ടുമാരുടെ ലിസ്റ്റ് പാർട്ടി ഹൈ കമാൻഡ് ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ചു .ദി പെന്തെക്കോസ്തു മിഷൻ സഭാംഗമാണ് ഇദ്ദേഹം. ആദ്യമായാണ് പെന്തെക്കോസ്തു സമൂഹത്തിൽനിന്നും ഒരാൾ കോൺഗ്രസ് പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് പദവിയിൽ എത്തുന്നത്.കാലിക്കറ്റ് ലോ കോളേജിൽ നിന്ന് ബിഎ എൽഎൽബി കോഴ്സിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കി, അഭിഭാഷകനായി ജോലി ചെയ്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസ് നേതൃത്വത്തിലേക്ക് ഉയർന്നുവന്നു. . ഡോ. ലയ യാണ് ഭാര്യ.
