ഇസ്രായേലിനെ പിന്തുണച്ച് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലിനു പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു.
പൗരന്മാർക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ബൈഡൻ പറഞ്ഞു. ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി സമാധാന ദൂതനായി ബൈഡൻ നിയമിക്കുകയും ചെയ്തു.
അതേസമയം ഗാസയിലെ ഹമാസ് തീവ്രവാദികളും ഇസ്രേലി സൈന്യവും തമ്മിലുള്ള സംഘർഷം പൂർണതോതിലുള്ള യുദ്ധമായി പരിണമിച്ചേക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്. രണ്ടുദിവസത്തിനിടെ ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്.ഇതിനകം യിസ്രായേലിൽ കൊല്ലപ്പെട്ട ഏഴു പേരടക്കം 75 പേർ റോക്കറ്റ് – വ്യോമ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുകഴിഞ്ഞു. തീവ്രവാദ സംഘമായ ഹമാസിൻ്റെ ഗാസ സിറ്റി കമാന്‍ഡർ ബാസീം ഈസ ഇസ്രയേൽ സൈന്യത്തിന്‍റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ബാസീം ഈസയും അനുയായികളും തങ്ങിയ കെട്ടിടത്തിൽ ഇസ്രയേൽ വിമാനങ്ങൾ ബോംബിടുകയായിരുന്നു. 2014 ന് ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഹമാസ് തലവനാണ് ബാസീം ഈസ. നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി ഹമാസ് വെളിപ്പെടുത്തി. ഹമാസിൻ്റെ റോക്കറ്റ് ആക്രമണ സംവിധാനത്തിൻ്റെ തലവനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
