Ultimate magazine theme for WordPress.

നഗരവത്കരണം ഗ്രാമങ്ങളുടെ ഭംഗി നഷ്ടപ്പെടുത്തുന്നു: പ്രൊഫ. ഡോ. ജോസ് പാറക്കടവിൽ

ഇരവിപേരൂർ: നഗരവത്കരണം ഗ്രാമങ്ങളുടെ തനതായ ഭംഗി നഷ്ടപ്പെടുത്തുന്നതായി തുരുത്തിക്കാട് ബി എ എം കോളെജിന്റെ മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസ് പാറക്കടവിൽ. ന്യു ഇരവിപേരൂർ റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച പുതുവത്സര സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇരവിപേരൂർ വൈ എം സി എ ഹാളിൽ നടന്ന സമ്മേനത്തിൽ നേരാ അസോസിയേഷൻ വൈസ് പ്രസിഡണ്ട് കുരുവിള ജോൺ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സഖറിയ സി എസ്, ജോയിന്റ് സെക്രട്ടറി വർഗീസ് സ്റ്റീഫൻ, ട്രഷറാർ മിനു ജി കൊരുത്, മീഡിയ കൺവിനർ ബ്ലസിൻ ജോൺ മലയിൽ, വാർഡ് മെമ്പർ അമിത രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. അസോസിയേഷൻ അംഗങ്ങളുടെ വിവിധ പരിപാടികളും സമ്മേളനത്തിൽ നടന്നു. തോമസ് മാത്യുവിനെ യോഗം ആദരിച്ചു.

നേരാ അസോസിയേഷൻ പ്രസിഡണ്ട് കുരുവിള ഫിലിപ്പ്, ഷിബു ജോൺ , പി റ്റി തോമസ്, സഖറിയ ഉമ്മൻ, ജെ പി പുറത്തുമുറിയിൽ , ബിനു കോശി തുടങ്ങിയവർ നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.