5 മത് കൊറ്റനാട് സംയുക്ത പെന്തകോസ്ത് കൺവൻഷൻ ഡിസംബർ15 മുതൽ
റാന്നി: കൊറ്റനാട് ഐക്യ പെന്തക്കോസ്ത് 5 മത് കൺവൻഷൻ ഡിസംബർ 15, 16, 17 തീയതികളിൽ പുതുക്കുടി മുക്കിൽ നടക്കും. യുപിഎഫ് പ്രസിഡന്റ് പാസ്റ്റർ മാത്യു പി. ഏബ്രഹാം ഉത്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ കെ. ജെ. തോമസ്, പാസ്റ്റർ ഒ.എം. രാജു ക്കുട്ടി എന്നിവർ പ്രസംഗിക്കും. രഹബോത്ത് ഗോസ്പൽ സിംഗേഴ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ഏബ്രഹാം ഷിബു തോമസ്, പാസ്റ്റർ ഡി. ജോസഫ്, ഇവ.മത്തായി തോമസ്, പാസ്റ്റർ കെ.സി. ബേബി, ഇവ. ജോബ് കെ.തോമസ് എന്നിവർ നേതൃത്വം നൽകും.
