ഐക്യ ക്രിസ്തുമസ് സമ്മേളനം
ക്രിസ്തീയ സഭകൾ ഒത്തുചേരുന്നു....
കോഴിക്കോട്: എപ്പിസ്കൊപ്പെൽ ആൻഡ് നോൺ എപ്പിസ്കോപ്പെൽ സഭകളുടെ ക്രിസ്തുമസ് ഒത്തു ചേരൽ ഡിസം.20 ന് ഞാറാഴ്ച ഉച്ചക്ക് 2.30 മുതൽ 5.30 വരെ Zoom പ്ലാറ്റ് ഫോമിൽ നടക്കുംം. യുണൈറ്റഡ് ക്രിസ്റ്റ്യൻ പ്രയർ ഫോർ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ആണ് നടത്തപ്പെടുന്നത് .കേരളത്തിലെ 22 ക്രിസ്തീയ സഭാ വിഭാഗങ്ങൾ ക്രിസ്തുമസ് കൂട്ടായ്മയിൽ പങ്കെടുക്കും. ബിഷപ്പ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം, കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഡോ.തിയോഡോസിസ് മാർത്തോമ്മ മെത്രപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും, ഡോ. K. C. ജോൺ, ആർച്ച് ബിഷപ്പ്മാരായ കാലിസ്റ് സൂസപാക്യം എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും. യാക്കോബായ സഭാ സിനഡ് സെക്രട്ടറി തോമസ് മോർ തിമോത്തിയോസ് മെത്രാാപൊലീത്ത പ്രാർത്ഥിച്ച് ആരംഭിക്കും.അഭി. കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് ബാവ സമാപന സന്ദേശം നൽകി ആശീർവാദം നൽകും.
റവ.ഡോ.വി. ടി.എബ്രഹാം, റവ.സണ്ണികുട്ടി, റവ. എൻ.പി.കൊച്ചുമോൻ, റവ. പി. എസ്. ഫിലിപ്, റവ.സി.സി.എബ്രഹാം, റവ.ഷിബു നെടുവേലിൽ, റവ.സി.സി.തോമസ്, ആർച്ച് ബിഷപ്പുമാരയ ഡോ. ജോർജ് ഞരളകാട്ടിൽ ,ഡോ.മാർ ജോസഫ് പെരുന്തോട്ടത്തിൽ, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻ്റ് റൈറ്റ് റെവ.ഡോ. ഉമ്മൻ ജോർജ്, അഭി.. ബിഷ്പ്പുമാരായ ഡോ. എബ്രഹാം മാർ പൗലോസ്, ഡോ.ജോസഫ് മാർ തോമസ്, ജോസഫ് മാർ ബർണബാസ്, ഡോ.സിറിൽ മാർ ബസേലിയോസ്, കുരിയാക്കോസ് മോർ സേവറിയോസ് ഡോ. റോയ്സ് മനോജ് വിക്ടർ, ഡോ. ഫ്രാൻസീസ്, തോമസ് മാർ തീത്തോസ്, ഡോ. തോമസ് എബ്രഹാം, ഡോ.സാം യേശുദാസ്, ഡോ. മാർ വർഗീസ് ചക്കാലക്കൽ, ഡോ.മാർ ജോസ് പെരുന്തോട്ടം, ബിഷപ്പ്. അലക്സ് വടക്കുംതല കണ്ണൂർ, ഡോ. ചാക്കോ എബ്രഹാം,മേജർ ജസ്റ്റിൻ രാജ്, സാൽവേഷൻ ആർമി ഡിവിഷണൽ കമാൻഡർ , ബഹു. പട്ടക്കാർ, പാസ്റ്റെർമാർ, സന്യസ്ഥർ, സഭാ ശുശ്രൂഷകർ, എന്നിവർ നേതൃത്വം വഹിക്കും. വിവിധ സഭകൾ അവതരിപ്പിക്കുന്ന വിവിധ ആത്മീയ കലാപരിപാടികളും ഉണ്ടായിക്കുമെന്ന് കേരള ഘടകം സാരഥികൾ അറിയിച്ചു.
