ന്യൂഡൽഹി : ക്രൈസ്‌തവ വിശ്വാസികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന നിവേദനവുമായി യുണൈറ്റഡ് ക്രിസ്‌ത്യൻ ഫോറം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്ജുവിനെ സന്ദർശിച്ചു.
മതപരിവർത്തന നിരോധന നിയമത്തിനെതിരേ സംസ്ഥാനങ്ങൾക്കുമേൽ സമ്മര്‍ദ്ധം ചെലുത്തണമെന്നമെന്നും ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ചെറുക്കാന്‍ നടപടി വേണമെന്നും യുസിഎഫ് ആവശ്യപ്പെട്ടു. ആസൂത്രിത ആക്രമണങ്ങളും അസഹിഷ്‌ണുതയും ക്രൈസ്‌തവർക്കു നേരേ വർദ്ധിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.