ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് ഉക്രേനിയൻ പ്രസിഡന്റ്
കീവ് : ഉക്രെയ്‌നിൽ യുദ്ധം ആരംഭിച്ച് ഏകദേശം ആറുമാസത്തിനുശേഷം വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും തമ്മിലുള്ള ഒരു ടെലിഫോൺ സംഭാഷണം ഉണ്ടായി. എല്ലാ ഉക്രേനിയൻ ജനങ്ങളോടും മാർപ്പാപ്പ പലപ്പോഴും പ്രകടിപ്പിക്കുന്ന ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് അവരുടെ സംഭാഷണം. പ്രസിഡൻറ് സെലെൻസ്‌കി തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ഫെബ്രുവരി 24 ന് റഷ്യ ആക്രമിച്ചതിനുശേഷം ഉക്രേനിയൻ ജനത അനുഭവിക്കുന്ന ഭീകരതയെക്കുറിച്ച് ഇരുവരും സംസാരിച്ചു, കൂടാതെ മാർപ്പാപ്പയുടെ പ്രാർത്ഥനകൾക്ക് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. “ഉക്രെയ്‌നിലെ അക്രമി നടത്തിയ ഭീകര പ്രവർത്തനങ്ങളെക്കുറിച്ചുള്ള സത്യം ലോകത്തെ അറിയിക്കേണ്ട ലോക ആത്മീയ നേതാക്കളുടെ പിന്തുണ നമ്മുടെ ആളുകൾക്ക് ആവശ്യമാണ്,” പ്രസിഡന്റ് എഴുതി.
