Ultimate magazine theme for WordPress.

റഷ്യൻ സൈന്യം അണക്കെട്ട് തകർത്തതായി യുക്രൈൻ

മോസ്‌കോ/കൈവ്: റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കൻ ഉക്രെയ്‌നിലെ സോവിയറ്റ് കാലഘട്ടത്തിലെ പ്രധാന അണക്കെട്ട് റഷ്യൻ സൈന്യം തകർത്തതായി യുക്രൈൻ . യുഎസിലെ യൂട്ടാ സംസ്ഥാനത്തിലെ ഗ്രേറ്റ് സാൾട്ട് തടാകത്തിന് സമാനമായ അണക്കെട്ട് 1956 ൽ കഖോവ്ക ജലവൈദ്യുത നിലയത്തിന്റെ ഭാഗമായി ഡിനിപ്രോ നദിയിൽ നിർമ്മിച്ചതാണ്.
2014-ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയൻ ഉപദ്വീപിലേക്കും റഷ്യൻ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവനിലയത്തിലേക്കും ഇത് ജലം വിതരണം ചെയ്യുന്നു. അണക്കെട്ടിന്റെ തകരാർ മൂലം പ്ലാന്റിൽ അടിയന്തര ആണവ സുരക്ഷാ അപകടമൊന്നുമില്ലെന്നും എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (ഐഎഇഎ) അറിയിച്ചു. സ്റ്റേഷന് നിലവിൽ ഭീഷണിയില്ലെന്ന് പ്ലാന്റ് മേധാവിയും പറഞ്ഞു.

Sharjah city AG