മോസ്കോ: ഉക്രെയ്നിന്റെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് റഷ്യയുടെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളായ ഉസ്ത്-ലുഗ, പ്രിമോർസ്ക് എന്നിവിടങ്ങളിലെ പ്രവർത്തനം തടസ്സപ്പെട്ടു. തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതോടെ, ചരക്ക് നീക്കത്തിനായി ബദൽ മാർഗങ്ങൾ തേടേണ്ട അവസ്ഥയിലാണ് റഷ്യൻ റിഫൈനറികൾ.
മാർച്ച് അവസാന വാരങ്ങളിൽ പത്ത് ദിവസത്തിനുള്ളിൽ അഞ്ച് തവണയെങ്കിലും ഉസ്ത്-ലുഗയിൽ ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ തടസ്സങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ റഷ്യയിലെ എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ കാരണമായേക്കും. ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില ഉയർന്നു നിൽക്കുമ്പോൾ, ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഈ പുതിയ പ്രതിസന്ധി രൂപപ്പെടുന്നത്.

Comments are closed.